(www.panornews.in)സ്വന്തം ജീവിതം കൊണ്ട് സൂഹത്തിന് വെളിച്ചം പകർന്ന മാതൃകാ പെതുപ്രവർത്തകന്റെ ഓർമ്മകൾ നിലനിർത്താൻ 'മുകുന്ദായനം' എന്ന പേരിൽ ചൊക്ലിയിൽ സ്ഥാപിച്ച പൊതുഇടം നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ജനകീയ പ്രശ്‌നങ്ങൾ ഇത്രമാത്രം ഏറ്റെടുത്ത, മരിക്കുന്നതുവരെ ജനങ്ങളുടെ ഒപ്പം നിന്ന, സാമൂഹ്യപ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ മാതൃകാ വ്യക്തിത്വമായിരുന്നു വി എ മുകുന്ദനെന്നും ജനങ്ങളുടെ മനസ്സിലെന്നും അദ്ദേഹം ഉയർന്ന നേതാവായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. സാംസ്‌കാരിക കൂട്ടായ്മകൾ ഇല്ലാതാകുന്ന കാലത്ത് ഇത്തരത്തിൽ പൊതു ഇടങ്ങൾ അനിവാര്യമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
വ്യത്യസ്ത അഭിപ്രായമുള്ളവർക്കും വ്യത്യസ്ത കാഴ്ചപ്പാടുള്ളവർക്കും തങ്ങളുടെ വീക്ഷണം സ്വതന്ത്രമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരിടം എന്നതാണ് ഇതിന്റെ ലക്ഷ്യം. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിന് എതിർവശമാണ് പുതുതായി നിർമിച്ച കെട്ടിടം.

മുകുന്ദായനം രൂപകൽപന ചെയ്ത രതീഷ് ബാബുവിനെയും, ഈ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ നാടക മത്സരത്തിൽ എ ഗ്രേഡ് കിട്ടിയ കുട്ടികളെയും സംവിധായകൻ സവ്യസാചിയെയും സ്പീക്കർ ആദരിച്ചു.
ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ സംഘാടകസമിതി ചെയർമാൻ എം ഹരീന്ദ്രൻ അധ്യക്ഷനായി. പ്രഭാഷകൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി കൺവീനർ ടി.ടി.കെ. ശശി, സംഘാടക സമിതി ജോയിൻ കൺവീനർ കെ.പ്രസീത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. മോഹൻദാസ് പാറാൽ അവതരിപ്പിച്ച 'നിലവിളികളുടെ ഭൂമി' എന്ന കഥാപ്രസംഗവും അരങ്ങേറി.
Speaker Adv. A.N. Shamseer said that VA was a leader who always stood by the people; 'Mukundayanam' public space inaugurated in Chokli








































.jpeg)