(www.panoornews.in)ഭാര്യയെ സ്വന്തമാക്കാൻ പ്രവാസി സുഹൃത്തിനെ കൊല ചെയ്‌ത കേസ് വിധി പറയാനായി ചൊവ്വാഴ്ച മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് പരിഗണിക്കും.
മാലൂർ ശിവപുരത്തെ ഓട്ടോറിക്ഷാ ഡ്രൈവർ വടക്കയിൽ എം.ഷിനോജ് (41) ആണ് കുറ്റാരോപിതൻ. ഉറ്റ സുഹൃത്തായ ശിവപുരം കരിവള്ളൂരിലെ പിറ്റത്തിൽ പി.കെ. ദിജിൽ (32) നെയാണ് ഷിനോജ് കഴുത്ത് മുറുക്കി കൊലപ്പെടു ത്തിയത്. വിദേശത്തായിരുന്ന ദിജിൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരമാക്കിയതിനാൽ പ്രതിക്ക് ദിജിലിന്റെ ഭാര്യമായുള്ള സൗഹ്യദം നഷ്ടമാവുമെന്ന് കണ്ടതിനാലാണ് കൊല ചെയ്തത് എന്നാണ് ചുമത്തപ്പെട്ട കുറ്റം.
2020 ഫിബ്രവരി ഒന്നിന് രാത്രി പതിനൊന്നര മണിക്ക് ശേഷം ശിവപുരം കരിവെള്ളൂരിലെ ചെമ്രാടത്ത് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത പറമ്പിലേക്ക് അനുനയിപ്പിച്ച് കൂട്ടി കൊണ്ട് പോയി കയ്യിൽ സൂക്ഷിച്ച കയർ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെ ടുത്തിയ ശേഷം കെട്ടിതുങ്ങി മരിച്ചതാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. കൂടാതെ തെളിവുകളും നശിപ്പിച്ചു എന്നുമാണ് പോലീസ് കേസ്.
Thalassery Sessions Court to pronounce verdict on Tuesday in case of auto driver killing expatriate friend to get wife








































.jpeg)