തലശേരി: (www.panoornews.in)തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ബസുടമകളുടെ വാർഷിക ജനറൽ ബോഡി യോഗവും, കുടുംബ സംഗമവും തലശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ് ഉദ്ഘാടനം ചെയ്തു.
പ്രൈവറ്റ് ബസ് വ്യവസായത്തെ സംബന്ധിച്ച് കാശു മുടക്കുന്നവനല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. എത്ര രൂപ വാങ്ങിക്കാമെന്ന് തീരുമാനിക്കുന്നത് ഗവൺമെൻ്റ് ആണ്. ആ വരുമാനം കൊണ്ട് ഈ വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ല. 10 വർഷമായി വിദ്യാർത്ഥികളുടെ കൺസഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പോക്കറ്റ് മണി 50ഉം 100ഉം ലഭിക്കുമ്പോഴും വിദ്യാർത്ഥി ബസിൽ നൽകുന്നത് 1 രൂപയാണ്. ഈ തുക അപര്യാപ്തമാണെന്ന് വിദ്യാർത്ഥികൾക്കും അറിയാം.
പക്ഷെ ഒരു രൂപ കൂട്ടാൻ പോലും ഗതാഗതമന്ത്രി സമ്മതിക്കുന്നില്ല. പോരാട്ടമല്ലാതെ മറ്റു വഴികളില്ലെന്നും കെ.കെ തോമസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ തലശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരന് സ്വീകരണം നൽകി. ബസ് വ്യവസായത്തിൻ്റെ പ്രതിസന്ധി വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണെന്നും, സംഘടന എല്ലാ ഊർജത്തോടെയും പ്രവർത്തിച്ചാൽ പ്രശ്നങ്ങൾ തീരുമെന്നും കാരായി ചന്ദ്രശേഖരൻ പറഞ്ഞു.

അരനൂറ്റാണ്ടായി ബസ് സർവീസ് നടത്തി വരുന്ന ഉടമകളെ കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇ.എസ് ഉണ്ണികൃഷ്ണൻ ആദരിച്ചു. തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ പ്രസിഡണ്ട് കെ.വേലായുധൻ അധ്യക്ഷനായി. മുതിർന്ന ബസ് ഉടമകളെ തലശേരി ജോയിൻ്റ് ആർ ടി ഒ - ടി.വി വേണുഗോപാൽ, തലശേരി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ടി പത്മലാൽ എന്നിവർ ആദരിച്ചു.
കെ.ഗംഗാധരൻ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, കെ.പ്രേമാനന്ദൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ ഹംസ എരിക്കുന്നൻ വിഷയാവതരണം നടത്തി. എം എസ്. പ്രേംകുമാർ, സി.മനോജ് കുമാർ, കെ.സത്യൻ, രാജ് കുമാർ കരുവാരത്ത്, പാലമുറ്റത്ത് വിജയകുമാർ, പി.പി മോഹനൻ, ടി.എം സുധാകരൻ എന്നിവർ സംസാരിച്ചു. കെ.പ്രേമാനന്ദൻ സ്വാഗതവും, കെ.കെ ജിനചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു
The private bus industry cannot survive without increasing the concession rates for students; Thalassery Private Bus Operators Association held its annual general body meeting.








































.jpeg)