തളിപ്പറമ്പിൽ കോടതി മുറിയിൽ ധനരാജ് വധക്കേസ് പ്രതികളുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ

തളിപ്പറമ്പിൽ  കോടതി മുറിയിൽ ധനരാജ് വധക്കേസ് പ്രതികളുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ
Oct 21, 2025 06:36 PM | By Rajina Sandeep

(www.panoornews.in)കോടതി നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിപിഐഎം നേതാവ് കസ്റ്റഡിയില്‍. സിപിഐഎം നേതാവും പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണുമായ കെ പി ജ്യോതിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പയ്യന്നൂരിലെ ധനരാജ് വധക്കേസിന്റെ വിചാരണയ്ക്കിടെ സാക്ഷി വിസ്താരം നടക്കുമ്പോളാണ് പ്രതിചേർക്കപ്പെട്ടവരുടെ ദൃശ്യം ജ്യോതി മൊബൈൽ ഫോണില്‍ പകര്‍ത്തിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയായിരുന്നു. ജഡ്ജിയുടെ ഉത്തരവിന് പിന്നാലെ ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജ്യോതി ദൃശ്യങ്ങൾ പകര്‍ത്തിയത് മറ്റെന്തെങ്കിലും ആവശ്യത്തിനാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

2016 ജൂലൈ 11നാണ് പയ്യന്നൂര്‍ കാരന്താട്ട് സ്വദേശിയായ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ 20 പ്രതികളാണുള്ളത്. കേസില്‍ ഒന്നാം സാക്ഷിയെ വിസ്തരിച്ച ശേഷം മറ്റ് പ്രതികളെ വിസ്താരം ചെയ്യുമ്പോളായിരുന്നു ജ്യോതി തന്റെ മൊബൈല്‍ ഫോണില്‍ കോടതിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ജ്യോതി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ജഡ്ജിന്റെ ശ്രദ്ധിയില്‍പെട്ടതോടെ അദ്ദേഹം നേരിട്ട് കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ജഡ്ജിയുടെ കയ്യില്‍ നിന്ന് ഔദ്യോഗികമായി പരാതി എഴുതി വാങ്ങിയ ശേഷം കൂടുതല്‍ നടപടികള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.

Video of Dhanraj murder case accused captured on mobile phone in courtroom in Taliparamba; CPM woman leader in custody

Next TV

Related Stories
സ്വർണക്കപ്പ് കണ്ണൂരിലേക്ക് ; കലാകിരീടം സമ്മാനിച്ച് മോഹൻലാലും, പ്രതിപക്ഷ നേതാവും, മന്ത്രിമാരും

Jan 18, 2026 07:48 PM

സ്വർണക്കപ്പ് കണ്ണൂരിലേക്ക് ; കലാകിരീടം സമ്മാനിച്ച് മോഹൻലാലും, പ്രതിപക്ഷ നേതാവും, മന്ത്രിമാരും

സ്വർണക്കപ്പ് കണ്ണൂരിലേക്ക് ; കലാകിരീടം സമ്മാനിച്ച് മോഹൻലാലും, പ്രതിപക്ഷ നേതാവും,...

Read More >>
കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി, കേസ്

Jan 18, 2026 05:23 PM

കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി, കേസ്

കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ്...

Read More >>
കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട് കണ്ണൂർ

Jan 18, 2026 03:34 PM

കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട് കണ്ണൂർ

കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട്...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 18, 2026 10:10 AM

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കണ്ണൂർ കപ്പടിക്കുമോ..? ; സംസ്ഥാന സ്കൂൾ കലോത്സവം  ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ മുഖ്യാതിഥി

Jan 18, 2026 10:03 AM

കണ്ണൂർ കപ്പടിക്കുമോ..? ; സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ...

Read More >>
ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

Jan 17, 2026 10:11 PM

ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
Top Stories