റെഡ് അലേർട്ടുകൾ പിൻവലിച്ചെങ്കിലും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത

റെഡ് അലേർട്ടുകൾ പിൻവലിച്ചെങ്കിലും 14 ജില്ലകളിലും മഴ  മുന്നറിയിപ്പ് ;  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത
Oct 22, 2025 02:43 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദത്തെ തുടർന്ന് കേരളത്തിൽ അതി തീവ്ര മഴ മുന്നറിയിപ്പ് നൽകുകയിരുന്നു. അതേ സമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മർദം അതിതീവ്ര ന്യൂന മർദമായി മാറി. എന്നാൽ ഇത് കേരളത്തിൽനിന്ന് വളരെ അകലെയാണ് ഉള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മലപ്പുറം, പാലക്കാട്‌,ഇടുക്കി, ജില്ലകളിൽ ആണ് റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകിയിരുന്നത് ഇതാണ് പിൻവലിച്ചത്. കോഴിക്കോട്, വയനാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേ സമയം അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും മേൽ പറഞ്ഞ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Red alerts withdrawn, but rain warning in 14 districts; Heavy rain likely to continue in the state

Next TV

Related Stories
കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി, കേസ്

Jan 18, 2026 05:23 PM

കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി, കേസ്

കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ ആരോപണം ; സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ്...

Read More >>
കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട് കണ്ണൂർ

Jan 18, 2026 03:34 PM

കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട് കണ്ണൂർ

കണ്ണൂരെന്നാ സുമ്മാവാ ; തൃശ്ശൂരിനെ മലർത്തിയിടിച്ച് കലാകിരീടത്തിൽ വീണ്ടും മുത്തമിട്ട്...

Read More >>
കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 18, 2026 10:10 AM

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കണ്ണൂർ കപ്പടിക്കുമോ..? ; സംസ്ഥാന സ്കൂൾ കലോത്സവം  ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ മുഖ്യാതിഥി

Jan 18, 2026 10:03 AM

കണ്ണൂർ കപ്പടിക്കുമോ..? ; സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും, മോഹൻലാൽ...

Read More >>
ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

Jan 17, 2026 10:11 PM

ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

ഈ ഫോട്ടോയിൽ ഉള്ളയാളെ സൂക്ഷിക്കണം, കണ്ടാൽ ഉടൻ അറിയിക്കണം ; കണ്ണൂർ പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
പാനൂർ ഹരിതാഭം ; പി ആർ അനുസ്മരണ റാലി ജനതാദളിൻ്റെ ശക്തി പ്രകടനമായി

Jan 17, 2026 08:49 PM

പാനൂർ ഹരിതാഭം ; പി ആർ അനുസ്മരണ റാലി ജനതാദളിൻ്റെ ശക്തി പ്രകടനമായി

പാനൂർ ഹരിതാഭം ; പി ആർ അനുസ്മരണ റാലി ജനതാദളിൻ്റെ ശക്തി...

Read More >>
Top Stories