കൊല്ലത്ത് ഒന്നര വയസുള്ള കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ഒന്നര വയസുള്ള കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെ കുഞ്ഞിനെ  വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
Oct 25, 2025 12:54 PM | By Rajina Sandeep

(www.panoornews.in)കരുനാഗപ്പള്ളിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തേവലക്കര പാലക്കൽ സ്വദേശി സാലിഹാണ് പിടിയിലായത്. റെയിൽവേ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെയായിരുന്നു ലൈംഗികാതിക്രമം. പരിക്കേറ്റ കുഞ്ഞും യുവതിയും ആശുപത്രിയിൽ ചികിത്സ തേടി.

വെള്ളിയാഴ്ച ഉച്ചയോട് കൂടിയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. റെയിൽ വേ കരാർ പണിക്കായി എത്തിയതായിരുന്നു യുവതി. ഇവർ പ്രദേശത്ത് ടെൻ്റടിച്ച് താമസിക്കുകയായിരുന്നു. അന്നേ ദിവസം ശാരീരികാസ്വസ്ഥ്യത അനുഭവപ്പെട്ടതിനാൽ യുവതി ജോലിക്ക് പോയിരുന്നില്ല. ഇവർ കുഞ്ഞിനൊപ്പം ടെൻ്റിൽ ഇരിക്കുകയായിരുന്നു.

യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെയാണ് സാലിഹ് മദ്യപിച്ചെത്തി അക്രമിച്ചത്. ഇയാൾ ടെൻ്റിലേക്ക് കയറി യുവതിയെ കടന്നുപിടിക്കുകയും, കുഞ്ഞിനെ വലിച്ചെറിയുകയുമായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി. ഇതോടെ സാലിഹ് ടെൻ്റിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവുൾപ്പെടെ കരുനാഗപ്പള്ളി പൊലീസിലെത്തി പരാതി നൽകി. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികൾ പ്രതി സാലിഹിനെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ കരുനാഗപ്പള്ളി പൊലീസിന് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ കഴിഞ്ഞു. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവതിയുടെയും കുഞ്ഞിൻ്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Youth arrested for trying to rape mother by throwing baby away while breastfeeding in Kollam

Next TV

Related Stories
1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

May 4, 2026 10:28 PM

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥ

1967ന് ശേഷം ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാത്ത...

Read More >>
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

May 4, 2026 09:57 PM

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി...

Read More >>
കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

May 4, 2026 09:17 PM

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

കാലത്തിന്റെ കാവ്യനീതി ; ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക്...

Read More >>
അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ  നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം  വീണ്ടും ചുവപ്പിച്ചെങ്കിലും  ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

May 4, 2026 07:27 PM

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം കുറവ്

അമ്പതിനായിരത്തിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇരുപതിനായിരത്തിലേക്ക് ; ധർമ്മടം വീണ്ടും ചുവപ്പിച്ചെങ്കിലും ക്യാപ്റ്റന്റെ വിജയത്തിന് തിളക്കം...

Read More >>
തിരിച്ചടി അപ്രതീക്ഷിതമെന്നും,  ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടെന്നും  എം.വി.

May 4, 2026 05:06 PM

തിരിച്ചടി അപ്രതീക്ഷിതമെന്നും, ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ നടപടികളുമായി മുന്നോട്ടെന്നും എം.വി.

തിരിച്ചടി അപ്രതീക്ഷിതമെന്നും, ആഴത്തിൽ പരിശോധിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ; ജനപിന്തുണ വീണ്ടെടുക്കാൻ തിരുത്തൽ...

Read More >>
കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

May 4, 2026 02:49 PM

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ...

Read More >>
Top Stories

News Roundup