(www.panoornews.in)വോട്ടെണ്ണൽ പുരോഗമിക്കവേ വൈകാരികമായി പ്രതികരിച്ച് കെക രമ.
‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി, കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു.
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ടിപിക്കും മകനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് കെകെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്. ടിപി ചന്ദ്രശേഖരന്‍റെ ഓര്‍മദിനമാണ് ഇന്ന്. 14 വര്‍ഷം മുൻപ് 2012 മെയ് 4 നാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.
The sight of those who called for killing by calling them 'Kulamkuthi' standing naked in the scorching sun, this is enough Kerala; KK Rama with an emotional note











































