ടൂറിസ്റ്റ് ബസിൽ വെച്ചു യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന എ വൺ ട്രാവൽസിന്റെ ബസ്സിൽ വച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. യുവതി പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
26-ാം തീയ്യതിയായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രതി ബസ്സിൽ വെച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ്റ്റാന്റിന് സമീപത്തെത്തിയപ്പോൾ പരാതിക്കാരിക്കെതിരെ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തുടർന്ന് യുവതിയുടെ പരാതിയിൽ കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
Kozhikode bus employee arrested for sexually assaulting a woman in a tourist bus



































.jpeg)
.jpeg)





.jpeg)