(www.panoornews.in)54-ാമത് സ്റ്റേറ്റ് അവാർഡിൽ മികച്ച നടനുള്ള ആവാർഡ് ആര് സ്വന്തമാക്കും എന്ന ചർച്ചകൾ സോഷ്യൽ മീഡയയിൽ സജീവമാണ്. കഴിഞ്ഞ മൂന്ന് വർഷമായി അവാർഡിനെ പറ്റിയുള്ള ചർച്ചകൾ വരുമ്പോൾ ഉയർന്ന് കേൾക്കുന്ന പേരാണ് മമ്മൂട്ടിയുടേത്. ഇത്തവണ ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെ അവാർഡ് ചർച്ചകളിൽ സജീവമാണ് മമ്മൂട്ടിയുടെ പേരും.
നാല് സിനിമകളിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ആസിഫ് അലിയുടെ പേരും അവാർഡ് ചർച്ചകളിൽ ഉയർന്ന് കേൾക്കാം. തലവൻ, ലെവൽ ക്രോസിംഗ്, കിഷ്കിന്ധാ കാണ്ഡം, അഡിയോസ് അമിഗോ എന്നിവയിലെ പ്രകടനത്തിനാണ് ആസിഫിനെ അവാർഡിന് പരിഗണിക്കുന്നത്.
നാല് സിനിമകളിലും വ്യത്യസ്തമായ പ്രകടനമാണ് ആസിഫ് അലി കാഴ്ച വെച്ചിരിക്കുന്നത്. മമ്മൂട്ടിയെയും ആസിഫ് അലിയെയും കൂടാതെ മികച്ച നടനുള്ള മത്സരത്തിൽ വിജയരാഘവന്റെയും മോഹൻലാലിന്റെയും പേരും ഉയർന്ന് കേൾക്കാം. കിഷ്കാന്ധാ കാണ്ഡത്തിലെ മികച്ച പ്രകടനത്തിനാണ് വിജയരാഘവനെ മികച്ച നടനുള്ള മത്സരത്തിൽ പരിഗണിക്കുന്നത്.

മലൈക്കോട്ടൈ വാലിബനിലെ പ്രകടനത്തിനാണ് മോഹൻലാലിന്റെ പേര് അവാർഡ് ലിസ്റ്റിൽ പരിഗണിക്കുന്നത്. അതോടൊപ്പം തന്നെ മറ്റൊരു ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മമ്മൂട്ടിയായിരിക്കുമോ മോഹൻലാൽ ആയിരിക്കുമോ ആദ്യമായി ഏഴാമത്തെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കുന്നത് എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.
Who will weigh the 54th State Film Awards; Asif Aliyo with different roles in four films..?








































.jpeg)