പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് ബൈക്കിലെത്തിയ സംഘം ; മാല മോഷണ ടീമെന്ന് സംശയം, പൊയിലൂർ സ്വദേശിനിയുടെ പരാതിയിൽ    അന്വേഷണം തുടങ്ങി   പൊലീസ്
adimage

adimage
2025-11-19T13:22:00

പാനൂർ : (www.panoornews.in)പാനൂരിൽ കാൽനടയാത്രക്കാരിയുടെ മുഖത്ത് സ്പ്രേ അടിച്ച് ബൈക്കിലെത്തിയ സംഘം   കൂത്ത്പറമ്പിൽ ആശുപത്രിയിൽ നഴ്സായ പൊയിലൂർ സ്വദേശിനി ഷിജിനക്ക് നേരെയാണ് പാനൂരിൽ വച്ച് അതിക്രമമുണ്ടായത്. പാനൂർ കൂത്ത്പറമ്പ് റോഡിൽ ബസ്സിറങ്ങി അയ്യപ്പക്ഷേത്രത്തിനടുത്ത ഇടവഴിയിലൂടെ പുത്തൂർ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നു പോകുകയായിരുന്നു യുവതി.

സ്റ്റിംസ് ആശുപത്രിക്ക് സമീപത്തുവച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് അംഗ സംഘം യുവതിയുടെ മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. മുഖത്ത് നീറ്റലുണ്ടായ യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട സംഘം രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ സ്വർണ്ണമാല കവരുകയായിരുന്നു സംഘത്തിൻ്റെ ലക്ഷ്യമെന്ന് സംശയിക്കുന്നുഷിജിനയുടെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം

Content Highlight: A group of people on a bike sprayed a pedestrian in the face in Panur; suspected to be a jewelry theft team, police have started an investigation based on the complaint of a Poilur native

adimage

Next TV

adimage
Top Stories










News Roundup






GCC News






Entertainment News





adimage