അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ; തൊട്ടിൽപ്പാലം സ്വദേശിയായ എസ് എച്ച് ഓയുടെ ആത്മഹത്യാക്കുറിപ്പിൽ വടകര ഡിവൈഎസ്‌പിക്കെതിരെ കടുത്ത ആരോപണങ്ങൾ, കേസെടുത്തേക്കും

അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ;  തൊട്ടിൽപ്പാലം സ്വദേശിയായ എസ് എച്ച്  ഓയുടെ ആത്മഹത്യാക്കുറിപ്പിൽ വടകര ഡിവൈഎസ്‌പിക്കെതിരെ കടുത്ത ആരോപണങ്ങൾ, കേസെടുത്തേക്കും
Nov 29, 2025 06:24 PM | By Rajina Sandeep

(www.panoornews.in)ഗുരുതര ആരോപണങ്ങളടങ്ങുന്ന എസ്എച്ച്ഓ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെ വടകര ഡിവൈഎസ്‌പി എ ഉമേഷിനെതിരെ കേസെടുത്തേക്കും.

എസ്എച്ച്ഒ ബിനുതോമസിന്റെ 35 പേജടങ്ങുന്ന ആത്മഹത്യാക്കുറിപ്പിലാണ് 2014ൽ സിഐ ആയിരുന്ന നിലവിൽ ഡിവൈഎസ്‌പിയായ ഉമേഷിനെതിരെ നിർണായക വിവരങ്ങളുള്ളത് .

വടക്കാഞ്ചേരി സ്​റ്റേഷനിൽ ഇൻസ്‌പെക്ടറായിരിക്കെ പെൺവാണിഭക്കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയെ ഡിവൈഎസ്‌പി എ ഉമേഷ് ബലാത്സംഗം ചെയ്‌തെന്നാണ് കുറിപ്പിലുള്ളത്.

യുവതിയുടെ വീട്ടിൽ അന്നു തന്നെയെത്തി ഉമേഷ് പീഡിപ്പിച്ചുവെന്നും അമ്മയും, രണ്ട് മക്കളുമുളള വീട്ടിൽ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ കീഴ്‌പ്പെടുത്തിയതെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് മുൻപിൽ പൊലീസ് ഉദ്യോഗസ്ഥന് കീഴടങ്ങുകയല്ലാതെ മാർഗമില്ലായിരുന്നുവെന്നും കുറിപ്പിലുണ്ട്. നാല്, അഞ്ച്, ആറ് പേജിലാണ് ആരോപണങ്ങളുള്ളത്. 2015ലായിരുന്നു സംഭവം.

തൊട്ടിൽപ്പാലം സ്വദേശിയായ ബിനു തോമസി (52) നെ ഈ മാസം പതിനഞ്ചിനാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെ വിശ്രമിക്കാനെന്ന് പറഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് പോയതായിരുന്നു ബിനു. തിരികെ എത്താതായതോടെ സഹപ്രവർത്തകർ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

മൃതദേഹത്തിന്‌ സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു .കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്.

എന്നാൽ ജോലിസംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിനിടയിലാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ആറുമാസം മുൻപാണ് സ്ഥലം മാറ്റം ലഭിച്ച് ബിനുതോമസ് ചെർപ്പുളശ്ശേരിയിൽ എത്തിയത്.

The arrested woman was raped; The suicide note of the SHO, a native of Thottilpalam, contains serious allegations against the Vadakara DySP, a case may be registered

Next TV

Related Stories
കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; സംഭവം ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവേ

Jan 15, 2026 10:33 PM

കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; സംഭവം ബ്ലാക്കിൽ വിൽക്കാൻ ശ്രമിക്കവേ

കണ്ണൂരിൽ ഒരു കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു ; സംഭവം ബ്ലാക്കിൽ വിൽക്കാൻ...

Read More >>
ചമ്പാട് അപകട പരമ്പര ; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു

Jan 15, 2026 10:28 PM

ചമ്പാട് അപകട പരമ്പര ; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ചു

നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും...

Read More >>
ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Jan 15, 2026 06:59 PM

ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ന്യൂമാഹി ഉസ്സൻ മൊട്ടയിൽ പിക്കപ്പ് വാനും, ബസ്സും കൂട്ടിയിടിച്ചു ; വാൻ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക്...

Read More >>
പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

Jan 15, 2026 04:17 PM

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന് പരാതി

പാനൂരിനടുത്ത് ചെണ്ടയാട് അധ്യാപിക ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ ; അസ്വാഭാവിക മരണമെന്ന്...

Read More >>
മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ'  ആഘോഷം.

Jan 15, 2026 03:02 PM

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ആഘോഷം.

മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളുടെയും, അധ്യാപികമാരുടെയും 'പൊങ്കൽ' ...

Read More >>
കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

Jan 15, 2026 02:58 PM

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക് പുതുജീവനേകി

കണ്ണൂരിലെ അയോണ മോൺസൺ നിത്യതയിൽ ലയിച്ചു ; നാല് പേർക്ക്...

Read More >>
Top Stories

News Roundup