(www.panoornews.in)കേളകം കൊളക്കാട് പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് പരാതി.
ഇന്ന് രാവിലെ 8 മണിയോടെ യാണ് സംഭവം. വെള്ള ഓംനി വാനിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ് കുട്ടി കേളകം പോലീസ് സ്‌റ്റേഷ നിൽ നൽകിയ പരാതിയിൽ പറയുന്നത്.സ്‌കൂളിൽ പോകാൻ ഒരുങ്ങി
നിൽക്കുകയായിരുന്ന കുട്ടി വീടിന് മുന്നിൽ വച്ചിരുന്ന പാൽഎടുക്കാൻ പോയ സമയം വാനിൽ വന്നവർ വെള്ള പേപ്പർ
കാണിച്ച് ഈ അഡ്രസ് അറിയാമോയെന്ന് ചോദിക്കുകയുംതുടർന്ന് വാഹനത്തിലേക്ക് വലിച്ച് കയറ്റുകയുമായിരുന്നു. തുടർന്ന് കുറച്ച് മാറ്റി നിർത്തിയ വാനിൽ നിന്നും കുട്ടി ലോക്ക് തുറന്ന് പുറത്ത് ചാടി പറമ്പിലൂടെ ഓടി വീട്ടിലേക്ക് എത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Complaint alleges attempt to kidnap 11-year-old boy on way to school in Kelakam









































