പാനൂർ : (www.panoornews.in)പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു
സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് പ്രകാശനം നടന്നത് രാജ്യസഭാ എം.പി.ഡോ: വി.ശിവദാസൻ പ്രകാശന കർമ്മം നിർവ്വഹിച്ചു.പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം.കെ. മനോഹരൻ പുസ്തകം ഏറ്റുവാങ്ങി.കൂത്തുപറമ്പ് എം.എൽ എ.കെ. പി. മോഹനൻ അദ്ധ്യക്ഷനായിപ്രശസ്ത കലാകാരനും സാംസ്കാരിക പ്രഭാഷകനുമായഎ യതീന്ദ്രൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. പി ഹരീന്ദ്രൻ ,പി.കെ. പ്രവീൺ, ജ്യോതി കേളോത്ത് എന്നിവർ സംസാരിച്ചു.
പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി അംഗവും സാഹിത്യകാരനുമായ ഡോ:ടി കെ അനിൽകുമാർ സ്വാഗതവുംപുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി അംഗം ടി.ടി.കെ. ശശി നന്ദിയും പറഞ്ഞു.നോവലിസ്റ്റും ചിത്രകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ മറുപടി പ്രസംഗം നടത്തിനമ്മുടെ ജീവിത പരിസരത്തെ മരിച്ചു ജീവിച്ചവരുടേയും മൺ മറഞ്ഞുപോയവരുടേയും നിശ്ശബ്ദ വേദനയും ശക്തിയും സ്വാധീനവും ആവാഹിച്ച്
അവരുടെ അറിയാത്തതും പറയപ്പെടാത്തതുമായ ധീര പോരാട്ടങ്ങളുടെ ആത്മാവിൽ തൊട്ടെഴുതിയ തതൻ എന്ന നോവൽ വായനാ ലോകത്തിന് പുത്തൻ അനുഭവമായ് മാറുമെന്ന കാര്യത്തിൽ സംശയമില്ലഏകാന്തതയിൽ സർഗ്ഗാത്മകതയെ ചേർത്ത് പിടിച്ച് തകർന്ന ലോക ശകലങ്ങൾ ശേഖരിച്ച് കഥകൾ, കവിതകൾ, ചിത്രകല നോവൽ എന്നീ സങ്കേതങ്ങളിലൂടെ പ്രത്യാശയുടെ കിരണങ്ങൾ വിരിയിച്ച് നിശ്ശബ്ദമാക്കപ്പെട്ട നമ്മുടെ തലമുറയിൽ ശബ്ദങ്ങളുടെ അനുരണങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് അനിരുദ്ധൻ എട്ടുവീട്ടിൽ തതൻ എന്ന നോവലിലൂടെ ശ്രമിക്കുന്നത്.
അതിജീവനത്തിൻ്റേയും പരിവർത്തനത്തിൻ്റേയും ഭൂത-വർത്തമാന കാലങ്ങളെ സൂക്ഷ്മമായ നൂലിഴകളാൽ ബന്ധിപ്പിക്കുന്ന നിഴലും നിലാവും നിറഞ്ഞതാണ് നോവൽ
The launch of the novel *Tathan, written by Anirudhan Ettuveetil, a prominent painter, social and cultural activist and writer from Panur, was held in Panur.











































