പാനൂർ : (www.panoornews.in)ഉമ്മയുടെ കൂടെ സ്കൂൾ ബസ് കാത്തുനിന്ന മൂന്നാം ക്‌ളാസ്സുകാരി കുപ്പിയാട്ട് കുഞ്ഞിപറമ്പത്ത് അബ്ബാസിന്റെ മകൾ ആമില മറിയത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ 9.20നാണ് സംഭവം.
തെരുവ് നായ ശല്യം രൂക്ഷമായ തൂവക്കുന്ന് പ്രദശങ്ങളിൽ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തു നിന്നും യാതരു നടപടിയും സ്വികരിക്കത്തതിൽ നാട്ടുകാരുടെ ഇടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കുട്ടികളെ കളിക്കാൻ പോലും പുറത്തു ഇറക്കാതെ പൂട്ടിയിടേണ്ട അവസ്ഥയാണ് കുപ്പിയാട്ട് ഭാഗത്ത് നിലവിൽ ഉള്ളതെന്നും നാട്ടുകാർ രോഷത്തോടെ പറയുന്നു.
A third-grader was bitten by a street dog while waiting for the school bus with her mother in Tuvakunnu.







































.jpeg)