തലശേരി:(www.panoornews.in) മൂന്നര ഗ്രാമോളം മെത്താഫിറ്റമിനുമായി യുവാവ് തലശ്ശേരി എക്സൈസിന്റെ പിടിയിൽ. തിരുവങ്ങാട് പുതിയ പുരയിൽ ഹൌസിൽ പി. പി പി. ഹുസൈൻ. (34) എന്നയാളെയാണ് 3.431 ഗ്രാം മെത്താഫിറ്റാമിനുമായി കണ്ടിക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ്. കേസ് രജിസ്റ്റർ ചെയ്തു.
ഇയാൾ ഓടിച്ചുകൊണ്ടിരുന്ന KA 09 EU 8209 നമ്പർ ബജാജ് പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് പാർട്ടിയെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാൾ മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.
തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ പിടികൂടിയ സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു , സിവിൽ എക്സൈസ് ഓഫീസർമാരായ സി. പി രതീഷ്, ടി. കെ പ്രദീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം. കെ പ്രസന്ന, കെ.ശില്പ എന്നിവരും ഉണ്ടായിരുന്നു.
Youth arrested with deadly drug methamphetamine in Thalassery; Thiruvangad native P.P. Hussain arrested









































.jpeg)