(www.panoornews.in)കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ കരട് പട്ടിക വന്നതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന് ചേരും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചേരുക. കണ്ടെത്താനായില്ലെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി 24.08 ലക്ഷം പേരെ ഒഴിവാക്കിയതിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
പകുതിയിലധികം പേരെ കണ്ടെത്താനായെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടയുള്ള പാര്‍ട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാരെന്ന നിലയിൽ അപേക്ഷ നൽകണമെന്നതിലും എതിര്‍പ്പുണ്ട്. പുതിയ ബൂത്തുകളുണ്ടാക്കിയത് ആശാസ്ത്രീയമാണെന്ന അഭിപ്രായവും പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തിൽ ഉയരും. ഒടുവിലത്തെ കണക്ക് അനുസരിച്ച് 28529 പേരാണ് പേര് ചേര്‍ക്കാൻ അപേക്ഷ നൽകിയത്. 6242 പ്രവാസികളും പേരു ചേര്‍ക്കാൻ അപേക്ഷിച്ചിട്ടുണ്ട്.

വോട്ടർ പട്ടികയിൽ പേര് തിരികെ ചേർക്കാൻ അവസരം
എസ് ഐ ആർ കരട് വോട്ടർ പട്ടികയിൽ പുറത്തായെങ്കിലും വോട്ടർ പട്ടികയിൽ പേര് തിരികെ ചേർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ട്. എപ്പോൾ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ചെയ്യേണ്ടത് എന്തൊക്കെ എന്നൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും വോട്ടർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും കാലയളവിൽ (23.12.2025 മുതൽ 22.01.2026 വരെ) നിർദ്ദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയൽ ചെയ്യാവുന്നതാണ്.
ഫോം 6 – പേര് പുതുതായി ചേർക്കുന്നതിന്
SIR, There will be protests over the exclusion of over 24 lakh people in Kerala; Election Commission to hold crucial meeting on draft list today




































.jpeg)









.jpeg)