പാനൂർ:(www.panoornews.in)പാനൂരിൽ ബോംബെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഐസ്ക്രീം കണ്ടെയ്നറുകളിൽ പാറപ്പൊടി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് സംശയാസ്പദ സാഹചര്യത്തിൽ എട്ട് ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തിയത്.
ഇതിന് സമീപത്തായി വടിവാളും കണ്ടെത്തിയത് ദുരൂഹത വർധിപ്പിച്ചിരുന്നു. പാനൂർ പൊലീസ് സ്ഥലത്തെത്തി ഐസ്ക്രീം കണ്ടെയ്നറുകളും, വടിവാളും സ്റ്റേഷനിലേക്ക് മാറ്റി.
ചൊവ്വാഴ്ച മൂന്ന് മണിയോടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഐസ്ക്രീം കണ്ടെയ്നറുകളിൽ പാറപ്പൊടിയാണെന്ന് മനസിലായത്. ഇതോടെയാണ് ആശങ്കയൊഴിഞ്ഞത്. കണ്ടെത്തിയ വടിവാൾ പഴകി തുരുമ്പിച്ചതും ഉപയോഗ്യ യോഗ്യമല്ലാത്തതുമാണെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം വി ഷീജു പറഞ്ഞു.
no bomb found in Panur Makul Peedika; ice cream containers contain rock dust, old, rusty wooden sword































.jpeg)