(www.panoornews.in)അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ ഹരിഹരപുരം സ്വദേശിയായ എഎസ്ഐ ഷിബുമോൻ ആണ് മരിച്ചത്. 49 വയസായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയായിരുന്നു.
ഇന്ന് പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ താമസിച്ചു വന്നിരുന്നത്. പുതിയ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Police officer found dead in bedroom of home











































.jpeg)