(www.panoornews.in)വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തിലാണ് നൈസാമിന്റെ കാലിന് വെട്ടേറ്റു.
പരിക്കേറ്റ നൈസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് എംഎസ്എഫിന്റെ ആരോപണം.

ഇന്നലെ രാത്രിയാണ് ഇരിട്ടിയിൽ വെച്ചാണ് ആക്രമണം. പ്രദേശത്ത് ലീഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു
MSF worker hacked to death in Iritty Vilakkode; MSF, police launch investigation into SDPI's involvement









































.jpeg)