പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം 15 മുതൽ 21 വരെ

പ്രശസ്തമായ പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രോത്സവം  15 മുതൽ 21 വരെ
Jan 12, 2026 12:02 PM | By Rajina Sandeep

(www.panoornews.in)ന്യൂ മാഹി പെരിങ്ങാടി ശ്രീ മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്റെ വാർഷിക ഉത്സവാഘോഷങ്ങൾ 2026 ജനുവരി 15 മുതൽ 21 വരെ ഭക്തിസാന്ദ്രമായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ മാഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിവ് പൂജകൾക്കു പുറമെ എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമ പാരായണവും ഉണ്ടായിരിക്കും.

ഉത്സവത്തിന്റെ ഭാഗമായി ജനുവരി 15-ന് വ്യാഴാഴ്ച വൈകിട്ട് 7.45ന് അദ്ധ്യാത്മിക–സാംസ്കാരിക സദസ്സ് നടക്കും. ബ്രഹ്മശ്രീ കെ. ജയരാമൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്, ഫ്ലവേഴ്സ് ടോപ് സിംഗർ പ്രശസ്തയായ ശിവാനി ബി. സഞ്ജീവ് എന്നിവർ അതിഥികളാകും. ഭക്തിഗാനരചയിതാവ് ശ്രീനിവാസ് ചാത്തോത്തെയും ദേശീയ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് ഷീജ ശിവദാസിനെയും ചടങ്ങിൽ ആദരിക്കും.

ജനുവരി 16-ന് രാത്രി 8 മണിക്ക് കലാഭവൻ ജ്യോതിയുടെ തെയ്യരയ്യം (നാടൻപാട്ടുകൾ), 17-ന് നാട്യഗൃഹം ചാലക്കര അവതരിപ്പിക്കുന്ന സംഗീത നൃത്താർച്ചന, 18-ന് കണ്ണൂർ സംഘകലയുടെ മൾട്ടിവിഷ്വൽ വിൽകലാമേള എന്നിവ നടക്കും. 19-ന് വൈകിട്ട് 5 മണിക്ക് കലവറനിറക്കൽ ഘോഷയാത്രയും രാത്രി 8 മണിക്ക് അമൃതസംഗീതം, നൃത്തസംഗീത രാവും അരങ്ങേറും.

ജനുവരി 20-ന് രാവിലെ 11 മണിക്ക് പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരംഭം നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5 മണിക്ക് ഓണിയത്ത് നിന്നുള്ള തിരുവായുധ എഴുന്നള്ളത്ത്, രാത്രി 9 മണിക്ക് ചേലോട്ട് എടോളി തറവാട്ടിൽ നിന്നുള്ള തിരുവാഭരണം എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. തുടർന്ന് രാത്രി 10 മണിക്ക് ഇളനീരാട്ടം–പൂമൂടൽ, രാത്രി 11 മണിക്ക് കലശം വരവ്, ഗുരുതി, ഗുളികൻ തിറ എന്നിവ നടക്കും.

ജനുവരി 21-ന് തിറ മഹോത്സവവും ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത്. എന്നിവർ പങ്കെടുത്തു.

The famous Peringadi Mangotum Kavu Bhagavathy temple festival will be held from 15th to 21st.

Next TV

Related Stories
പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം നടത്തി

Jan 12, 2026 01:54 PM

പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം നടത്തി

പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം...

Read More >>
ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ;  ഡ്രൈവർക്ക് പരിക്ക്

Jan 12, 2026 01:21 PM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക്...

Read More >>
ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച്  കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ  യുവാവ് മരിച്ചു ; ജീവനക്കാരിക്കും  പൊള്ളലേറ്റു

Jan 12, 2026 01:18 PM

ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു ; ജീവനക്കാരിക്കും പൊള്ളലേറ്റു

ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു ; ജീവനക്കാരിക്കും ...

Read More >>
കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം

Jan 12, 2026 12:47 PM

കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം

കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന്...

Read More >>
കണ്ണൂരിൽ  വനിതാ ജയിലിനടുത്ത് ഡ്രോൺ ;  പിന്നാലെ കേസ്

Jan 12, 2026 11:40 AM

കണ്ണൂരിൽ വനിതാ ജയിലിനടുത്ത് ഡ്രോൺ ; പിന്നാലെ കേസ്

കണ്ണൂരിൽ വനിതാ ജയിലിനടുത്ത്...

Read More >>
കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Jan 12, 2026 11:39 AM

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരന്...

Read More >>
Top Stories










News Roundup