രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി
Jan 26, 2026 09:01 PM | By Rajina Sandeep

(www.panoornews.in)രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയം​ഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി‌ മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണൻ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തോടെ പാർട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാർട്ടിയെ വഞ്ചിച്ച ആളാണെന്നും ആരോപിച്ചാണ് പുറത്താക്കൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണൻ പാർട്ടിയെ പിന്നിൽ നിന്ന് കുത്തി. ഇതിനെ നേരിടാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎം.

2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് വീണ്ടും ആരോപിച്ചത്. ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടിൽ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി ശാസിച്ചത്.

മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ ഉള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്.

വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്. വാർത്ത ചോർത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കിൽ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റ പരിസരത്തു നിൽക്കാൻ പറ്റുന്ന പണി ആണോ ഇത്‌. മധുവിനോടുള്ള പകയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കാൻ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണൻ പ്രവർത്തിക്കുന്നത്.

Martyr Fund scam exposed; V. Kunhikrishnan expelled from CPM

Next TV

Related Stories
കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Jan 26, 2026 08:18 PM

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ...

Read More >>
വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ  ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ് രക്ഷിച്ചു

Jan 26, 2026 03:50 PM

വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ് രക്ഷിച്ചു

വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകയറി ; കൂത്ത്പറമ്പ് സ്വദേശിയെ ഹോട്ടൽ മുറിയിലെ ആത്മഹത്യാശ്രമം പരാജയപ്പെടുത്തി നടക്കാവ് പൊലീസ്...

Read More >>
കുടുംബവഴക്ക് ;  കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

Jan 26, 2026 03:27 PM

കുടുംബവഴക്ക് ; കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കുടുംബവഴക്ക് ; കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്...

Read More >>
ചമ്പാട്ടെ 'അത്ഭുത ബാലൻ' ' മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി  സൈനുൽ ആബിദ് അടക്കമുള്ള പ്രമുഖർ

Jan 26, 2026 03:14 PM

ചമ്പാട്ടെ 'അത്ഭുത ബാലൻ' ' മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി സൈനുൽ ആബിദ് അടക്കമുള്ള പ്രമുഖർ

മുഹമ്മദ് സമാന് എസ് കെ എസ് എസ് എഫിൻ്റെ ആദരം ; ക്യാഷ് അവാർഡ് നൽകി സൈനുൽ ആബിദ് അടക്കമുള്ള...

Read More >>
പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ  23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും

Jan 26, 2026 02:50 PM

പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ 23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും

പോസ്റ്റൽ ആക്ട് ഭേദഗതി ; കണ്ണൂരിൽ 23 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടും...

Read More >>
മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

Jan 26, 2026 02:17 PM

മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

മുൻ കാമുകന്റെ ഭാര്യയായ ഡോക്ടറിൽ ' എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു ; യുവതിയടക്കം നാലുപേർ...

Read More >>
Top Stories

News Roundup