Feb 20, 2026 10:24 AM

പൊയിലൂർ:  (www.panoornews.in)പൊയിലൂർ മേപ്പാട്ടാണ് സംഭവം. മേപ്പാട്ടെ വീട്ടിക്കൽ അബ്ദുസലാമിന്റെ പറമ്പിൽ നിന്നും ഇന്ന് രാവിലെ 9.30 ഓടെ കോൺക്രീറ്റ് വേസ്റ്റും മണ്ണും നീക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് പൊട്ടി ത്തെറിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ടിപ്പർ ലോറി ഡ്രൈവർ വടക്കെ പൊയിലൂരിലെ സുമിത്ത് ലാലിനാണ് പരിക്കേറ്റത്. വയറിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപതിയിൽ പ്രവേശിപ്പിച്ചു. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി.

mb blast in Poilur; Tipper driver injured

Next TV

Top Stories










News Roundup