പാനൂർ : (www.panoornews.in) ചൊക്ലിയിൽ സ്കൂൾ കെട്ടിട പുനർനിർമ്മാണ ശിലാസ്ഥാപന ചടങ്ങിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. പുളിയനമ്പ്രം മുസ്ലിം യു.പി സ്കൂളിൻ്റെ കെട്ടിട പുനർ നിർമ്മാണ ശിലാ സ്ഥാപന ചടങ്ങിനിടെയാണ് സംഭവം. ശിലാസ്ഥാപന ചടങ്ങിൻ്റെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീർ എംപിയും, ശിലാസ്ഥാപനം പാണക്കാട് മുനവറലി ശിഹാബ് തങ്ങളും നിർവഹിച്ചിരുന്നു.
ഈ ചടങ്ങിൽ നിവേദനം നൽകാൻ എത്തിയവരെ ചിലർ തടഞ്ഞതാണ് പ്രകോപനമുണ്ടാക്കിയത്. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാർക്ക് പരാതി നൽകാനുള്ള അവസരമൊരുക്കി. നിലവിലുള്ള മഹല്ല് കമ്മിറ്റി ഭാരവാഹികൾക്കെതിരെ
പളളിക്കമ്മിറ്റിയിലെ തന്നെ തദ്ദേശിയരായ യുവാക്കളാണ് പ്രതിഷേധ സ്വരമുയർത്തിയതെന്നും, ഉന്തും തള്ളിലും ഹാരിസ് എന്നയാൾക്ക് പരിക്കേറ്റതായും ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരവുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിഷേധക്കാരെ നീക്കി പൊലീസാണ് രംഗം ശാന്തമാക്കിയത്.
ചടങ്ങിൽ നാസർ പുത്തലത്ത് അധ്യക്ഷനായി. പാനൂർ നഗരസഭ ചെയർ പേഴ്സൺ നൗഷത്ത് കൂടത്തിൽ, കൗൺസിലർ മാരായ ഉമൈസ തിരുവമ്പാടി, ഹഫ്സത്ത്, നാഫിയ, പി.ടി.എ. പ്രസിഡൻറ് മിസ്രിയ , പി.എം. ഫൗണ്ടേഷൻ ചെയർമാൻ പി.എം. സാദിഖ്, പി.പി.എ സലാം, ഡോ. എൻ.എ. മുഹമ്മദ് റഫീഖ് ,വി. നാസർ , പി.എം. ശക്കീർ , എ.ഇ.ഒ. ബാബുരാജ്, പ്രഥമാധ്യാപകൻ ടി.കെ.അബ്ദുൾ സലിം ,സ്കൂൾ മാനേജർ മഹമൂദ് , ദേവദാസ് മത്തത്ത്, മുകുന്ദൻ പുലരി, ബക്കർ കരിയാട് എന്നിവർ സംസാരിച്ചു.
Activists push and shove each other in front of Muslim League leaders at the foundation stone laying ceremony for the reconstruction of a school building in Chokli; one person injured




































