ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കാനുള്ള ശ്രമത്തിനിടെ  ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
Apr 3, 2026 07:24 PM | By Rajina Sandeep

(www.panoornews.in)ജിംനേഷ്യത്തിൽ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ (23)ആണ് മരിച്ചത്. സെമിനാരി പടിയിലുള്ള ഫിറ്റ്നസ് സെന്ററിലാണ് സംഭവം. എസി ഘടിപ്പിക്കുന്നതിനിടെ യുവാവിന് ഷോക്കേൽക്കുകയായിരുന്നു. ഇടപ്പള്ളിയിലെ വെതർ ടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അബ്ദുൽ റസൂൽ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മറ്റൊരു സംഭവത്തിൽ ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതുകയും തുടർന്ന് സിനാൻ വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് സിനാൻ ചികിത്സയിൽ കഴിയുന്നത്

A young man died tragically after being shocked while trying to install an AC in a gymnasium.

Next TV

Related Stories
കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

Apr 13, 2026 10:17 PM

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി

കോഴിക്കോട് ട്രെയിനിൽ നിന്ന് 40 ലക്ഷത്തിന്റെ കുഴൽപ്പണം...

Read More >>
ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശരിയായി സ്ട്രാപ്പ് ഇടണം ;  ബോധവത്കരണവുമായി തലശ്ശേരി ട്രാഫിക് പൊലീസ്, അടുത്ത ദിവസം മുതൽ പിഴ ചുമത്തും

Apr 13, 2026 08:11 PM

ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശരിയായി സ്ട്രാപ്പ് ഇടണം ; ബോധവത്കരണവുമായി തലശ്ശേരി ട്രാഫിക് പൊലീസ്, അടുത്ത ദിവസം മുതൽ പിഴ ചുമത്തും

ഹെൽമറ്റ് ധരിച്ചാൽ മാത്രം പോര, ശരിയായി സ്ട്രാപ്പ് ഇടണം ; ബോധവത്കരണവുമായി തലശ്ശേരി ട്രാഫിക് പൊലീസ്, അടുത്ത ദിവസം മുതൽ പിഴ...

Read More >>
ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ

Apr 13, 2026 06:36 PM

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന് ഖേൽക്കർ

ഇവിഎം-തപാൽ വോട്ടുകൾ പ്രകാരം കേരളത്തിൽ 79.63% പോളിംഗ്, സർവീസ് വോട്ടുകളുടെ കണക്കായിട്ടില്ല'; അന്തിമ കണക്ക് മാറുമെന്ന്...

Read More >>
ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ;  കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

Apr 13, 2026 06:33 PM

ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ; കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ സേന

ഫുട്ബാൾ കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ; കൗമാരക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നി രക്ഷാ...

Read More >>
കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

Apr 13, 2026 02:42 PM

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ...

Read More >>
ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ  വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

Apr 13, 2026 11:55 AM

ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്,...

Read More >>
Top Stories

News Roundup