(www.panoornews.in)മാഹി മേഖല പ്രത്യേകിച്ച് മൂലക്കടവ്, കോപ്പാലം പ്രദേശം അക്ഷരാർത്ഥത്തിൽ ഒരു തീഗോളത്തിന് നടുവിലാണ്. മദ്യക്കടകളും, പടക്ക കടക്കളും, പെട്രോൾ പമ്പുകളും എല്ലാം യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അനുവദിക്കുകയാണ്. മദ്യശാല പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും 15 മീറ്റർ അകലെ മാത്രമാണ് പടക്കക്കട പ്രവർത്തിക്കാവൂ എന്നാണ് നിയമം. പെട്രോൾ പമ്പിൽ നിന്നും 50 മീറ്റർ ദൂരമുണ്ടാകണം പടക്കക്കടക്ക്. എന്നാൽ കോപ്പാലം മൂലക്കടവിൽ ഈ നിയമങ്ങളൊന്നും ബാധകമല്ല.മൂലക്കടവിൽ മാത്രം 50 മീറ്ററിനുള്ളിൽ ഏഴോളം മദ്യശാലകൾ മൂന്ന് പെട്രോൾ പമ്പ് എന്നിവയുണ്ട്.
ഇതിന് പുറമെയാണ് വിഷുവിനോടനുബന്ധിച്ച് കൂണുകൾ മുളച്ചു പൊന്തുന്ന പടക്കക്കടകളും. ഒരു സുരക്ഷിതത്വവുമില്ല. ഇവിടെ ഒരേ കെട്ടിടത്തിൽ മദ്യക്കടയും, പടക്ക കടയും കാണാം. ഇതേ കെട്ടിടത്തിൽ തന്നെ നാലോളം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുകയും, ഗ്യാസ് സിലണ്ടറടക്കം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നുമുണ്ട്.
ഒരു സുരക്ഷിതത്വവുമില്ലാതെ രാത്രിയിൽ താർപ്പായ കെട്ടിയാണ് ഇവിടത്തെ ചില പടക്കകടകൾ പടക്കങ്ങൾ സൂക്ഷിക്കുന്നത്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണിത്. ഒരു തീപ്പൊരി ചിതറിയാൽ ഭൂപടത്തിലില്ലാത്ത വിധം മൂലക്കടവും പരിസര പ്രദേശങ്ങളും തുടച്ചു നീക്കപ്പെടും. കേരളത്തിലും അതിന്റെ അലയൊലികളുണ്ടാകുമെന്നുറപ്പാണ്.
Liquor shop, firecracker shop in the same building, cooking by migrant workers, firecracker shops near petrol pump; if a spark is scattered, Panthakkal Mulakkadav goes 'boom'




































