നേമത്ത് സിപിഎമ്മിലും തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

നേമത്ത് സിപിഎമ്മിലും  തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്
Apr 17, 2026 01:42 PM | By Rajina Sandeep

(www.panoornews.in)തിരഞ്ഞെടുപ്പിന്റെ തലേദിവസം സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തമ്മിൽത്തല്ല്. ബ്രാഞ്ച് സെക്രട്ടറിയുടെ അടിയേറ്റ് പാർട്ടി അംഗത്തിന്റെ വാരിയെല്ല് തകർന്നു. എസ്റ്റേറ്റിലുള്ള നേമം മണ്ഡലത്തിലെ എൽ.ഡി.എഫ്. മേഖല തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽവെച്ചാണ് വൈകീട്ട് സംഭവം നടന്നത്.

സി.പി.എം. പാപ്പനംകോട് ദർശന ബ്രാഞ്ച് സെക്രട്ടറി സജീവാണ് ബ്രാഞ്ച് അംഗവും റേഷൻ കടയുടമയുമായ ജോയ്‌റോസിനെ (60) ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. ജോയ്‌റോസിന്റെ പരാതിയെത്തുടർന്ന് നേമം പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിലേക്ക് കയറിവരാൻ സജീവിനോട് പറഞ്ഞതാണ് വാക്‌തർക്കത്തിനിടയാക്കിയതെന്ന് പറയുന്നു.

ഇത് പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. മറ്റ് പ്രവർത്തകർ ഇടപെട്ടാണ് സജീവിനെ പിടിച്ചുമാറ്റിയത്. തിരഞ്ഞെടുപ്പു സമയമായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ പാർട്ടി തലത്തിൽ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, വാരിയെല്ലിന് പരിക്കേറ്റ ജോയ് റോസ് പരാതിയിൽ ഉറച്ചുനിന്നതോടെയാണ് പോലീസ് കേസെടുത്തത്. സജീവിനെതിരേ ശക്തമായ നടപടി വേണമെന്ന് ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.

Dispute in CPM in Nemath; Branch secretary hits and breaks party member's ribs, police register case on complaint

Next TV

Related Stories
അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

Apr 17, 2026 04:26 PM

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ...

Read More >>
വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ;  നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 03:07 PM

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍...

Read More >>
കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ്  മരിച്ചു ;  അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

Apr 17, 2026 02:16 PM

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി...

Read More >>
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

Apr 17, 2026 01:45 PM

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന്...

Read More >>
ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ  മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

Apr 17, 2026 01:06 PM

ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ...

Read More >>
പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്

Apr 17, 2026 11:08 AM

പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്

പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ്...

Read More >>
Top Stories

News Roundup