പാനൂർ:(www.panoornews.in) പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.ബിജോയ് എസ് നമ്പ്യാർ പി.എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.സോൺ ചെയർ പെഴ്‌സൺ ലയൺ പി. പവിത്രൻ അധ്യക്ഷത വഹിച്ചു.
. റീജിയൻ ചെയർ പേഴ്‌സൺ സജീവ് മാണിയത്ത് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വച്ച് സോൺ ചെയർമാൻ സോണിലെ തലശ്ശേരി ലയൺസ്‌ക്ലബ്ബ്, തലശ്ശേരി ഗോൾഡൺ സ്റ്റാർ, തലശ്ശേരി സിറ്റി, ചെറുവാഞ്ചേരി ടൗൺ ലയൺസ് ക്ലബ്ബ്, പാനൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികളെ അവാർഡ് നൽകി.
ആദരിച്ചു. എം ജെ എഫ് കരസ്ഥമാക്കിയ സെൻസായി സി.എൻ മുരളി , വി.കെ മോഹൻദാസ് , വിഷ്ണുകുമാർ കിഴക്കെ ചിട്ടയിൽ, സുധേഷ്‌കർ ഷേണായി എന്നിവരെ ആദരിച്ചു. കലാകായിക രംഗങ്ങളിൽ മികവു തെളിയിച്ച അലൻ തിലക്, നിരവ്യയ ജയേഷ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
പാവപ്പെട്ട ഒരു കുട്ടംബത്തിനു വീട് നിർമ്മിക്കുവാൻ കെ.പി ജയചന്ദ്രൻ ധനസഹായം നൽകി. അദ്ദേഹത്തെ യോഗത്തിൽ വച്ച് ആദരിച്ചു. യോഗത്തിൽ സുധേഷ്കർ ഷേണായി, രാധാകൃഷ്ണൻ, കെ.എം ശശീന്ദ്രൻ, അനിത ഷേണായി, ഗിരീഷ്‌കുമാർ,എം. അനീഷ്, അഡ്വ. നിഷാന്ത്, കെ.പി ജയചന്ദ്രൻ, ഗീതാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡായ് സൂരജ് ധർമ്മാലയം സ്വാഗതവും, എ.സി. എസ്. കെ. കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
The Lions District 318 E Region Zone Conference was held at the Sumangali Auditorium, Panur, under the auspices of the Panur Lions Club.










































