ചമ്പാട്: (www.panoornews.in)സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതിയുടേയും തലശ്ശേരി കോംട്രസ്‌റ്റ് ചാരിറ്റബിൾ ട്രസ്‌റ്റ് ഐ ഹോസ്‌പിറ്റലിന്റേയും സഹകരണത്തോടെ നടത്തുന്ന സൗജന്യനേത്ര പരിശോധനയും, തിമിരശസ്ത്രക്രിയ നിർണ്ണയക്യാമ്പും 19ന് കിഴക്കേ ചമ്പാട് ഋഷിക്കര കൊറ്റോൽ ജനരഞ്ജിനി എൽ.പി സ്‌കൂളിൽ നടക്കും. രാവിലെ 8.30 മണി മുതൽ ഉച്ചയ്ക്ക് 12.30 മണിവരെയായിരിക്കും ക്യാമ്പ് നടക്കുക. തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും.
തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിൽ വെച്ച് സൗജന്യമായി ശസ്ത്രക്രീയ ചെയ്തുകൊടുക്കും. ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് തലശ്ശേരിയിലെ കോംട്രസ്‌റ്റ് നേത്രസംരക്ഷണ ആശുപത്രിയിൽനിന്നുള്ള തിമിര ശസ്ത്രക്രിയയും തിരിച്ചുപോകുമ്പോൾ വീട്ടിൽനിന്നും ഉപയോഗിക്കാനുള്ള മരുന്നും, പൊടിപടലങ്ങ ളിൽനിന്നും സംരക്ഷിക്കുവാനായി കറുത്ത കണ്ണടയും സൗജന്യമായി ലഭിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർ രാവിലെ 8.00 മണിക്ക് മുമ്പായി ക്യാമ്പിൽ എത്തിച്ചേരേണ്ടതാണ്. കണ്ണടകൾ ആവശ്യമുള്ളവർക്ക്ക്യാമ്പ് ദിവസം ബുക്ക് ചെയ്യാവുന്നതാണ്. കണ്ണട ഉപയോഗിക്കുന്നവർ ക്യാമ്പിൽ വരുമ്പോൾ കണ്ണട കൊണ്ടുവരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽനിന്ന് യാതൊരു ഫീസും ഈടാക്കുന്നതല്ല. ഫോൺ: 9791078955. 9497281873.
Eye check-up camp organized by Seva Bharathi will be held tomorrow at Janaranjini LP School, East Chambad.










































