മാഹി: (www.panoornews.in)മാഹിയിൽ രാവിലെ നടക്കാനിറങ്ങിയയാളെ കാറിടിച്ചിട്ടു. അപകടത്തിൽ ഓർമശക്തി നഷ്ടപ്പെട്ട യാൾ 8 ദിവസത്തിനു ശേഷം കാർ ഇടിച്ചു വീഴ്ത്തിയതാണെന്ന് ഓർത്തെടുത്ത സംഭവം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. മാഹി വൈദ്യുതി വകുപ്പിലെ ഫോർമാൻ സി.എച്ച്.രമേശന് കഴിഞ്ഞ 19ന് സംഭവിച്ച അപകടമാണ് തിങ്കളാഴ്ച സിസിടിവി വഴി കണ്ടെത്തുന്നത്.
19നു മാഹി ഗവ.ക്വാർട്ടേഴ്സിൽ നിന്ന് രാവിലെ നടക്കാനിറങ്ങിയ രമേശൻ തിരികെ വീട്ടിലെത്തിയപ്പോൾ ശക്തമായ നടുവേദന അനുഭവപ്പെടുന്നതായി ഭാര്യയോടു പറഞ്ഞു. കുഴമ്പ്, മറ്റ് വേദന സംഹാരികൾ എന്നിവ പുരട്ടിയിട്ടും വേദന കുറഞ്ഞില്ല. തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രമേശന്റെ തലയ്ക്കു പിന്നിൽ മാരകമായ ക്ഷതം ഏറ്റതായി കണ്ടെത്തി. തുടർന്ന് ധാവസ്‌ഥയിലായ രമേശനുവിദഗ്ധ ചികിത്സ നൽകിയെങ്കിലും ഓർമശക്തി വ്യക്തമായി തിരികെ കിട്ടിയില്ല.
സ്വകാര്യ ആശുപത്രിയിൽ നഴ്സായ മകളുടെ പരിചരണം തുണച്ചപ്പോൾ ചികിത്സയ്ക്കിടയിൽ ബോധം തിരികെ കിട്ടിയപ്പോൾ കാർ ഇടിച്ചു വീഴ്ത്തിയത് രമേശൻ ഓർത്തെടുത്തു.


തുടർന്ന് രമേശൻ വീണുകിടന്ന സ്ഥലം തിരിച്ചറിഞ്ഞ് സിസി ടിവി പരിശോധിച്ചപ്പോഴാണ് കാർ ഇടിക്കുന്നതും രമേശൻ നടപ്പാതയിൽ വീഴുന്നതും കാർ നിർത്താതെ പോയതും മനസ്സിലാക്കിയത്.
ദേശീയപാതയിൽ മുണ്ടോക്കിൽനിന്നും സെമിത്തേരി റോഡ് കവലയ്ക്ക് മുൻപുള്ള പെട്രോൾ പമ്പിന് അടുത്താണ് അപകടമുണ്ടായത്. മാഹി പൊലീസിൽ പരാതി നൽകി. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ചിട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീ സിനു ലഭിച്ചതായാണു സൂചന.
An electricity department employee who was out for a walk in Mahe was run over by car passengers; the young man, who had lost his memory, recalled the accident 8 days later










































