യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ

യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം  ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ
Apr 28, 2026 06:30 PM | By Rajina Sandeep

(www.panoornews.in)യുവതിയെ ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

യുവതിയുടെ ഫ്‌ളാറ്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെയാണ് അയൽക്കാർക്ക് സംശയമുണ്ടായത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. ചോരയിൽ കുളിച്ച് നഗ്നമായനിലയിലായിരുന്നു മൃതദേഹം.

ഫ്‌ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മുറിക്കുള്ളിൽ കടലാസുകൾ കീറിപ്പറിഞ്ഞനിലയിൽ കിടന്നിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടശേഷം യുവതി ജീവനൊടുക്കിയതാകുമെന്നാണ് പോലീസ് നിഗമനം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് പൂജ ദത്ത. കഴിഞ്ഞ മൂന്നുവർഷമായി ഇതേ ഫ്‌ളാറ്റിലാണ് വാടകയ്ക്ക് താമസിക്കുന്നത്. ഏപ്രിൽ 23-ന് സാധനങ്ങൾ വാങ്ങാനായാണ് യുവതി അവസാനമായി ഫ്‌ളാറ്റിൽനിന്ന് പുറത്തിറങ്ങിയതെന്നും സമീപവാസികൾ പറഞ്ഞു

Woman found dead under mysterious circumstances inside flat; body found naked, bathed in blood

Next TV

Related Stories
കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

Apr 28, 2026 08:51 PM

കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ...

Read More >>
കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ;  ഒന്നരലക്ഷം രൂപ കവര്‍ന്നു.

Apr 28, 2026 08:13 PM

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ കവര്‍ന്നു.

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ...

Read More >>
മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

Apr 28, 2026 08:07 PM

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം...

Read More >>
വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Apr 28, 2026 07:37 PM

വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടിൽ വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള  പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

Apr 28, 2026 05:36 PM

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000...

Read More >>
കക്കൂസ് മാലിന്യം ഉൾപ്പടെ  ഓടയിലേക്ക് ; വടകരയിലെ  എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

Apr 28, 2026 05:11 PM

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം...

Read More >>
Top Stories

Entertainment News