May 7, 2026 08:30 AM

പാനൂർ : (www.panoornews.in)കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വടക്കെ പൊയിലൂരിൽ സ്ഫോടനത്തിൽ പതിമൂന്നുകാരന്റെ വിരലറ്റത് കുട്ടികളോ ടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പൊലീസ്.

ജനൽ കർട്ടൻ പൈപ്പിന്റെ അഗ്രഭാഗത്ത് അലങ്കാരത്തിനുപ യോഗിക്കുന്ന സ്റ്റീൽ ബോൾ (കർട്ടൻ റോഡ് ഫിനിയൽ) ഉപയോഗിച്ചു സ്ഫോടകവസ്തു നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിനിട യാക്കിയത്.

ഓലപ്പടക്കം അഴിച്ച് വെടിമരുന്ന് സ്റ്റീൽ ബോളിൽ നിറച്ച് തീ കൊളുത്തിയപ്പോൾ തെറിച്ചു പുറത്തുവീണ് കത്തിപ്പടർന്നു. പരിഭ്രാന്തരായ കുട്ടികൾ തീയണയ്ക്കാൻ ശ്രമിച്ചതോടെയാണ് സ്റ്റീൽ ബോൾ പൊട്ടി അപകടം ഉണ്ടായതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. സംഭവ സ്ഥലത്തുനിന്ന് ഓലപ്പടക്കവും വെടി മരുന്ന് നീക്കിയ മറ്റൊരു പടക്കത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

ചൊവ്വാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. വടക്കെ പൊയിലൂർ പറമ്പഞ്ചേരി ബാലന്റെ ഉടമ സ്ഥതയിലുള്ള വാടകവീട്ടിൽ താമസിക്കുന്ന ചമ്പാട് അരയാക്കൂൽ സ്വദേശി സഫീറിന്റെയും ഷമീന യുടെയും മകൻ മുഹമ്മദ് ഷഹദിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ രണ്ട് വിരലുകൾ മുറിച്ചു മാറ്റിയിരുന്നു. ഫോറൻസിക്, ബോംബ് സ്ക്വാഡുകളും സ്ഥലത്ത് പരിശോധനനടത്തിയിരുന്നു

Police clear up mystery of Poilur blast; Child injured while playing with gunpowder in steel can

Next TV

Top Stories










News Roundup