May 25, 2026 08:35 AM

#RJD #Koothparamba #Constituency #Committee #MLA - P.K. Praveen #Panoor

 പാനൂർ:(www.panoornews.in) കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.പ്രവീണിന് ആർ.ജെ.ഡി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പാനൂർ പി.ആർ.എം ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടി

ആർ.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇനിതിരഞ്ഞെടുപ്പ് പ്പോലും സാധ്യമാണോ എന്ന് ആശങ്കപ്പെടുന്ന സാഹചര്യത്തിൽ സോഷ്യലിസ്റ്റുകളിലാണ് ജനം പ്രതീക്ഷയർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണത്തിൽ രാഷ്ട്രീയ ജനതാദൾ മുൻകയ്യെടുക്കുമെന്നും എം.കെ.ഭാസ്ക്കരൻ പറഞ്ഞു.

പി.കെ.പ്രവീണിനുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മുൻ മന്ത്രിയും ആർ.ജെ.ഡി ദേശീയ നിർവാഹക സമിതിയംഗവുമായ കെ.പി.മോഹനൻ കൈമാറി.

മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, ഉഷ രയരോത്ത്, കരുവാങ്കണ്ടി ബാലൻ, എൻ.ധനഞ്ജയൻ, എം.കെ.രഞ്ജിത്ത്, ടി.പി.അബൂബക്കർ ഹാജി, ഹരീഷ് കടവത്തൂർ ,കെ.കുമാരൻ, പത്മജാ ഭരതൻ, ശ്രീജ എം.ചെണ്ടയാട് എന്നിവർ സംസാരിച്ചു.

സി.കെ.ബി.തിലകൻ സ്വാഗതവും, സജീന്ദ്രൻ പാലത്തായി നന്ദിയും പറഞ്ഞു.

Content Highlight: RJD Koothparamba Constituency Committee gives grand welcome to Koothparamba MLA - P.K. Praveen in Panur

#RJD #Koothparamba #Constituency #Committee #MLA - P.K. Praveen #Panoor

Next TV

Top Stories










News Roundup






GCC News






Entertainment News