വൺ മില്യൻ  തൂഫാൻ ഗോൾ ; മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ വക 4000 ഗോൾ
adimage

വൺ മില്യൻ തൂഫാൻ ഗോൾ ; മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ വക 4000 ഗോൾ

വൺ മില്യൻ  തൂഫാൻ ഗോൾ ; മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ വക 4000 ഗോൾ adimage
2026-06-18T11:52:00 | By Rajina Sandeep
#One Million Toofan Goal #Mokeri Rajiv Gandhi Higher Secondary School

മൊകേരി:(www.panoornews.in)കേരളമൊട്ടാകെ ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും, സ്കൂൾ സ്പോർട്സ് ക്ലബ്ബും, ലിറ്റിൽ കൈറ്റ്‌സും സംയുക്തമായി വൺ മില്യൻ തൂഫാൻ ഗോൾ എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം കുട്ടികളിലേക്ക് എത്തിക്കാനും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാനും കുട്ടികൾക്ക് ഈ ഒരു പരിപാടിയിലൂടെ അവസരം ലഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ യൂസഫ് ഒതയോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

ആദ്യദിനമായ ഇന്ന് 500 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ സ്കൂളിലെ 4000 ത്തോളം വിദ്യാർത്ഥികൾ ഗോളടിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമായി മാറും.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി, എസ് പി സി സിപിഒ മാരായ എം കെ രാജീവൻ, വി ഡി ദീപ്തി, സ്റ്റാഫ് സെക്രട്ടറി രജീഷ് കാളിയത്താൻ, കായികാധ്യാപകൻ സി രമിത്ത്,എസ്.ആർ.ജി കൺവീനർ ടി കെ സന്ധ്യ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ കെ പവിത്രൻ, എൻ നമിത, വി പി ഷീജ, കെ പി രഞ്ജിത്ത് , പി വിജിത്ത്, സുഭാഷ് എന്നിവർ നേതൃത്വം നൽകി

Content Highlight: One Million Toofan Goal; Mokeri Rajiv Gandhi Higher Secondary School scores 4000 goals

#One Million Toofan Goal #Mokeri Rajiv Gandhi Higher Secondary School

adimage adimage

Next TV

adimage
Related Stories
മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

Jul 14, 2026 11:42 AM

മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ട് കണ്ണൂർ മെഡിക്കൽ കോളേജ്; രോഗികൾക്ക് ദുരിതം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴാം നിലയിലെ വരാന്തയിൽ മരുന്നുകളും ഫ്ലൂയിഡുകളും അലക്ഷ്യമായി കൂട്ടിയിട്ടു. എലിയുടെയും ഇഴജീവികളുടെയും...

Read More >>
ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

Jul 14, 2026 11:15 AM

ചമ്പാട് ജ്യേഷ്ഠൻ മരിച്ച് ഒൻപതാം നാൾ അനുജനും മരിച്ചു.

ചമ്പാട് അരയാക്കൂലിൽ ഒരാഴ്ചക്കിടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജ്യേഷ്ഠൻ ബാബു മരിച്ച് ഒൻപതാം ദിവസമാണ് അനുജൻ സുരേഷും...

Read More >>
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jul 14, 2026 11:08 AM

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരി സ്വദേശി സജി തെങ്ങിൽ കയറുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ചു. ആദ്യം പയ്യാവൂർ ആശുപത്രിയിലും പിന്നീട് എകെജി ആശുപത്രിയിലും ചികിത്സ...

Read More >>
adimage
ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 14, 2026 08:29 AM

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

വടകരയിൽ ആൾക്കൂട്ട മർദനം ഏറ്റ പതിനേഴുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഒളവിലം പുഴയോരത്ത് മർദനമേറ്റതിന്റെ മനോവിഷമത്തിലാണ് മരണമെന്ന് നാട്ടുകാർ....

Read More >>
പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

Jul 13, 2026 10:45 PM

പെൺ വീട്ടുകാർക്ക് ഐസ്ക്രീം നൽകിയില്ല ; വിവാഹ വിരുന്നിനിടെ സംഘർഷം,കൂട്ടയടി

കൊല്ലം പള്ളിമുക്കിൽ വിവാഹവിരുന്നിൽ ഐസ്‌ക്രീം നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം കൂട്ടയടിയിൽ കലാശിച്ചു. പെൺവീട്ടുകാരും ആൺവീട്ടുകാരും തമ്മിൽ...

Read More >>
വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

Jul 13, 2026 10:05 PM

വിജയോത്സവം 2026 ശ്രദ്ധേയമായി; ചെറുവാഞ്ചേരി സ്കൂളിലെ ഉന്നതവിജയികളെ അനുമോദിച്ചു

ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്കൂളിൽ വിജയോത്സവം 2026. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കും സംസ്ഥാനതല നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും എം.പി. ഷാഫി...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage