പാറാൽ :(www.panoornews.in) കോരിച്ചൊരിയുന്ന പെരുമഴക്കാലത്ത് മഴവെള്ളം ഒഴുകിപ്പോകാതെ മഴ വെള്ളം സംരക്ഷിച്ചു നിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കർഷക സംഘം പാറാട് വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ഇങ്ങനെ ഉള്ള സംവിധാനം ഒരുക്കിയാൽ അത് വേനൽക്കാലത്തെ കൃഷിക്കും അതാത് പ്രദേശത്തെ കിണറുകൾ വറ്റാതെയും സംരക്ഷിക്കാൻ സാധിക്കും.
ഇത് വീടുകളിലെ കൃഷിക്ക് പ്രചോദനമാകാനും സാധിക്കും. നാടിൻ്റെ കാർഷിക മുന്നേറ്റത്തിനും വേനൽക്കാലത്തെ കാർഷിക വിളകളുടെ സംരക്ഷണത്തിനും കുടിവെള്ളക്ഷാമ പരിഹാരത്തിനുമായി പ്രത്യേക ജലസംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പി.വി. കൃഷ്ണൻ നഗറിൽ ചേർന്ന സമ്മേളനത്തിൽ എൻ . കെ. അനിൽകുമാർ അദ്ധ്യക്ത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.പി അശോകൻ ഉദ്ഘാടനം ചെയ്തു. ജയാകരൻ സ്വാഗതവും കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി

കാഞ്ഞായി ബാലൻ മാസ്റ്റർ ( പ്രസിഡണ്ട്)
എൻ.കെ. അനിൽകുമാർ ( സെക്രട്ടറി)
ജയാകരൻ( ട്രഷറർ)
Develop water conservation plans to protect agricultural crops - Farmers' Group










































.jpeg)