(www.panoornews.in)മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് ജാമ്യം. വിദേശത്ത് സ്ഥിരതാമസമായ കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ 11നാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലാവുന്നത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരുടെ ജീവന് ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
അന്വേഷണവുമായി മാങ്കൂട്ടത്തിൽ ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ പീഡനക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും ഗർഭിണിയായിരിക്കെ തന്നെ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിക്കാരി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Rahul gets bail in third rape case, released after 18 days










































.jpeg)