(www.panoornews.in)വള്ളിക്കടവ് പുതിയഭഗവതിക്ഷേത്രത്തില്‍ മോഷണം, ഭണ്ഡാരം തകര്‍ത്ത് പണം അപഹരിച്ച മോഷ്ടാവ് സി.സി.ടി.വി ക്യാമറയും നശിപ്പിച്ചു.ജനുവരി 23 നും 24 നും അടയിലുള്ള ഏതോ സമയത്താണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നതായി ക്ഷേത്രകമ്മറ്റി സെക്രട്ടെറി എന്‍.അനില്‍കുമാര്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭണ്ഡാരം തകര്‍ത്ത് ഏകദേശം 3000 രൂപയും സി.സി.ടി.വി ക്യാമറ നശിപ്പിച്ച് 5000 രൂപയുടെയും ഉള്‍പ്പെടെ 8000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം കൂവേരിയില്‍ രണ്ട് മുത്തപ്പന്‍ മടപ്പുരകളിലും കകളിലും കവര്‍ച്ച നടന്നിരുന്നു.
Thief who broke into temple treasury in Kannur and stole money also destroyed CCTV camera









































.jpeg)