പാനൂർ: (www.panoornews.in)പുതുശ്ശേരി പള്ളി മഹല്ല് കമ്മറ്റി ഖത്തർ ചാപ്റ്റർ കരിയാട് നൂറുൽ ഇസ്ലാം അൽബിർ പബ്ലിക് സ്‌കൂളിന് നിർമിച്ചു നൽകിയ കിഡ്സ് പാർക്ക് പാനൂർ നഗര സഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.എ കരീം അധ്യക്ഷത വഹിച്ചു.
സ്‌കൂൾ പ്രവേശനോൽഘാടനം മഹല്ല് ഖാളി ഹസീബ് ഹുദവി നിർവഹിച്ചു. അൽബിർ കിഡ്സ് ഫെസ്റ്റ് 2022 വിജയികളെ ചടങ്ങിൽ അനുമോദിച്ചു. കൗൺസിലർമാരായ ഹസീന കെ. സി., ഷമീന ഇല്യാസ്, എ. കെ. മമ്മു മാസ്റ്റർ, റമീസ് പി. കെ. നിഹാൽ വാഫി, ലത്തീഫ് പി. പി., റഹൂഫ് പി. കെ. തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥി ഇസ്മായിലിൻ്റെ ഓർമ്മകൾ നിലനിർത്താനാണ് പാർക്ക് നിർമ്മിച്ചത്.
Children can have fun along with learning; Kariyad Albir Kids Park inaugurated.









































.jpeg)