പാനൂർ : (www.panoornews.in)തലശേരി കൂത്ത്പറമ്പ് റോഡിൽ പള്ളിത്താഴയിൽ പെട്രോൾ പമ്പിന് തൊട്ടടുത്തായുള്ള ലണ്ടൻ ബൈറ്റ്സ് എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്. എ.സിയിൽ നിന്നും തീപ്പൊരി ചിതറി താഴെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന ജനറേറ്ററിൽ പതിക്കുകയും, ജനറേറ്റർ കത്തുകയുമായിരുന്നു. ഇന്ധന ടാങ്കടക്കം കത്താൻ തുടങ്ങിയതോടെ പുക ഉയരുകയായിരുന്നു.
ഇതോടെ സ്ഥാപനത്തിലുണ്ടായിരുന്നവരും, ജീവനക്കാരും പുറത്തേക്കോടി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് ജനറേറ്ററിന് സമീപം തന്നെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിതമായി നീക്കി വെള്ളം ചീറ്റുകയായിരുന്നു. സമീപത്തുതന്നെ പെട്രോൾ പമ്പുള്ളതിനാൽ അതി ജാഗ്രതയിലായിരുന്നു ഫയർഫോഴ്സിൻ്റെ ഓരോ പ്രവർത്തനവും.
സ്റ്റേഷൻ ഓഫീസർ കെ.രാജീവ്, ലീഡിംഗ് ഫയർമാൻ വി.കെ സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ 2 യൂണിറ്റ് ഫയർഫോഴ്സ് രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.സമീപത്തെ വർക്ഷോപ്പുകളിലെ വാഹനങ്ങൾ പുറത്തെത്തിച്ചിരുന്നു. ഇതു വഴിയുള്ള ഗതാഗതവും സ്തംഭിച്ചിരുന്നു.
ഫയർഫോഴ്സിനൊപ്പം നാട്ടുകാരും, യാത്രക്കാരുമെല്ലാം കൈമെയ് മറന്നു കൈകോർത്തു. ഏതാണ്ട് നാലുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ലണ്ടൻ ബൈറ്റ്സ് ഉടമ ചിറക്കര അൽഫയിൽ ഫാജിസ് പറഞ്ഞു. ഫയർ ഓഫീസർമാരായ സജേഷ്, ഷെമിൻ, ഷിധുൻ, റെനീഷ്, ഷിജിത്ത്, അനന്തകൃഷ്ണൻ, ഡ്രൈവർമാരായ രാഗേഷ്, ഷെറിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Fire breaks out at bakery near petrol pump in Thalassery city centre; Firefighters and locals escape with flying colours
































.jpeg)