(www.panoornews.in)ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ വിവാഹിതയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനിയായ അലീന ജോൺസൺ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ കാണാതായിരുന്നു.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, വീടിന് അല്പം അകലെയുള്ള ഷൊർണൂർ നഗരസഭ പരിധിയിൽ വരുന്ന ആറാണിയിലെ ക്വാറിയിൽ ഉച്ചയ്ക്ക് 12:30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഷൊർണൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പുലർച്ചെ മുതൽ തന്നെ അലീനയെ കണ്ടെത്താനായി ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു.
Body of young woman found in quarry in Shoranur; Initial conclusion is suicide







































.jpeg)