(www.panoornews.in)ശബരിമല സ്വർണ്ണക്കൊള്ള വിഷത്തിൽ ദേവസ്വം മന്ത്രി രാജിവെക്കുക, മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയിലുമാണ് പാട്ടു പാടി പ്രതിഷേധം നടത്തിയത്.ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
. ഡിസിസി വൈസ് പ്രസിഡണ്ട് വി വി പുരുഷോത്തമൻ അധ്യക്ഷനായി.ടി ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു, ചന്ദ്രൻ തില്ലങ്കേരി, മേയർ അഡ്വ.പി ഇന്ദിര,അഡ്വ.ടി ഒ മോഹനൻ എന്നിവർ സംസാരിച്ചു. ,കെ പി സാജു ,അമൃതാ രാമകൃഷ്ണൻ, വി പി അബ്ദുൾ റഷീദ്, സുരേഷ്ബാബു എളയാവൂർ, റഷീദ് കവ്വായി, രജനി രാമാനന്ദ്,ശ്രീജ മഠത്തിൽ, എം കെ മോഹനൻ , സി ടി ഗിരിജ, റിജിൽ മാക്കുറ്റി, കൊയ്യം ജനാർദ്ദനൻ , രാഹുൽ വെച്ചിയോട്ട് , രാഹുൽ കായക്കൽ, കൂക്കിരി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Congress workers staged a protest in front of the Kannur Collectorate, singing the song Potiye Ketiye.






































.jpeg)