(www.panoornews.in)കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നയാൾക്കാണ് ജീവൻ നഷ്ടമായത്. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
Car falls into ravine in Kottayam; one dies, four injured







































.jpeg)