(www.panoornews.in)വിമാനടിക്കറ്റ് പണമടച്ച ശേഷം കാരണമില്ലാതെ റദ്ദാക്കിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ഉപഭോ ക്തൃ ' കോടതി ഉത്തരവ്. ടിക്കറ്റ് തുകയായ 55,440 രൂപയും 60,000 രൂപ നഷ്ടപരിഹാരവും, 6000 രൂപ കോടതിച്ചെലവും നൽകാനാ ണ് വിധി. ഗോഫസ്റ്റ് എയർലൈൻസ് ഇന്ത്യ ലിമിറ്റഡ് വിമാനക്കമ്പ നിക്കെതിരെയും കമ്പനിയുടെ വിമാന ടിക്കറ്റ് ബുക്ക് ട്രാവൽ ഏജൻസിക്കും ഈസി മൈട്രിപ് ഏജൻസിക്കുമെതിരെയാണ് പരാതി.
പുന്നോൽ കുറിച്ചിയിൽ മുഹമ്മദ് ബിലാൽ ദാവൂദാണ് പരാതി നൽകിയത്. മുംബൈ-കശ്മീർ യാത്രയ്ക്കാണ് ടിക്കറ്റെടുത്തത്. യാത്ര ചെയ്യേണ്ട ദിവസം ആറ് ടിക്കറ്റും റദ്ദാക്കി. ടിക്കറ്റ് തുക തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും ലഭിച്ചില്ലെന്നാണ് പരാതി. പരാതി ക്കാരന് വേണ്ടി അഡ്വ. വിനോദ്‌കുമാർ ചമ്പളോൻ, അഡ്വ. മനോജ് എന്നിവർ ഹാജരായി
Court orders compensation for Thalassery native over cancellation of flight ticket






































.jpeg)