പാനൂർ : (www.panoornews.in)പ്രായ പൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറെ തലശേരി പ്രിൻസിപ്പൽ എസ്.ഐ: പി.പി ഷമീലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കതിരൂർ ദാറുൽ ജമീലിലെ കെ. മിൽജാദ് (29)ആണ് പിടിയിലായത്.
തലശേരിയിലെ ഒരു വിവാഹ വീട്ടിലെത്തിയ 12 വയസിൽ താഴെ യുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പെൺകുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും, പോലീസിൽ പരാതി നൽകുകയും ചെയ്തു. ഓട്ടോറിക്ഷയിൽ എത്തിയയാളാണ് പീഡനത്തിന് പിറകിലെന്ന സൂചനയെത്തുടർന്ന് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഏതാണ്ട് ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Auto driver from Kathiroor, absconding in Thalassery, arrested








































.jpeg)