Aug 7, 2025 11:35 AM

പാനൂർ :(www.panoornews.in)മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ കൂറ്റൻ വാട്ടർ ടാങ്കിന് കീഴെ ഭീതിയോടെ കഴിയുകയാണ് പാറാൽ പൊതുവാച്ചേരി ഗ്രാമം. കനത്ത മഴയിൽ ജൂൺ 6 നാണ് പൊതുവാച്ചേരിയിലെ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നിടത്തെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായത്. ഇതോടെ അഞ്ചോളം വീട്ടുകാരും, പൊതുവാച്ചേരി വെസ്റ്റ് എൽപി സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പടെ ഭീഷണിയിലാണ്.

5 വർഷം മുമ്പാണ് 20,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കൂറ്റൻ വാട്ടർ ടാങ്ക് തലശേരി നഗരസഭ പൊതുവാച്ചേരിയിൽ പണിതത്. സമീപത്തെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു ഇത്. കനത്തമഴയിൽ ഇക്കഴിഞ്ഞ ജൂൺ 6 നാണ് ഇന്ദ്രാസില്‍ വി. രശ്മിയുടെ വീടിന്റെ സണ്‍ഷെയ്ഡിലേക്ക് ഉള്‍പ്പെടെ ടാങ്ക്സ്ഥിതി ചെയ്യുന്നിടത്തെ മണ്ണിടിഞ്ഞ് വീണത്.

അന്ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ, കൗൺസിലർ വി. ഗീത എന്നിവർ സ്ഥലം സന്ദർശിച്ച് വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു. അന്നു മുതൽ പാനൂരിലെ കുടുംബ വീട്ടിൽ മാറി താമസിക്കുകയാണ് രശ്മിയും, മക്കളും, പ്രായമുള്ള രക്ഷിതാക്കളും. തൊട്ട് താഴെ പൊതുവാച്ചേരി വെസ്റ്റ് എൽപി സ്കൂളിൽ പഠിക്കുന്ന രശ്മിയുടെ മകന് അന്ന് മുതൽ സ്കൂളിൽ പോകാനായിട്ടുമില്ല.

കൂറ്റൻ വാട്ടർ ടാങ്ക് അപകടാവസ്ഥയിലായത് കാണിച്ച് രശ്മി ജില്ലാ കലക്ടർക്ക് നൽകിയ പരാതി പരിഗണിച്ച് ദുരന്തനിവാരണ നിയമം 33,34 വകുപ്പ് പ്രകാരം വീടിനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ തലശ്ശേരി നഗരസഭാ സെക്രട്ടറിക്ക് ജൂലൈ 11ന് കലക്ടർ ഉത്തരവ് നൽകി. എന്നാൽ ഈ ഉത്തരവിനും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും രശ്മി പറഞ്ഞു. അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് വീണാൽ 5 ഓളം വീട്ടുകാരെ സാരമായി ബാധിക്കും.

വീടുകളിൽ കിടപ്പു രോഗികളടക്കമുള്ളവർ ഉണ്ടെന്നും, എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് സമീപവാസികളായ വീട്ടുകാർ. വാട്ടർ ടാങ്ക് അപകടാവസ്ഥയിലായതോടെ സമീപത്തുള്ള പൊതുവാച്ചേരി വെസ്റ്റ് എൽ പി സ്കൂളും ഭീതിയിലാണ്. സ്കൂളിൻ്റെ മൂത്രപ്പുര സ്ഥിതി ചെയ്യുന്നതും വാട്ടർ ടാങ്കിന് സമീപത്തു തന്നെയാണ്. എത്രയും വേഗം ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും പരാതികളുമായി രംഗത്തുണ്ട്. ഇത്രയും ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് പണിയുമ്പോൾ മണ്ണ് പരിശോധന നടത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു

'Water bomb' falls over school and village in Paral public school; Should we wait until the police lose their lives to save them?

Next TV

Top Stories