പാനൂർ :(www.panoornews.in)സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം നഗരം ചുറ്റി പാനൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
സംസ്ഥാന പ്രസിഡൻറ് ഒ.പി.ഷീജ, സംസ്ഥാന കമ്മിറ്റി അംഗം ഉഷ രയരോത്ത്, കൂത്തുപറമ്പ് നിയോജകമണ്ഡലം പ്രസിഡൻ്റ് ശ്രീജ ചെണ്ടയാട്, പ്രസീത പാലക്കൂൽ, ഷിജിന പ്രമോദ്, കെ.പി. അശ്വതി, എം.പി.ദീപ്നതുടങ്ങിയവർ നേതൃത്വം നൽകി
Rahul Mangkoot should resign from his post as MLA; Rashtriya Mahila Janata Dal holds protest in Panur
