മട്ടന്നൂർ:(www.panoornews.in)രേഖകളില്ലാതെ മട്ടന്നൂർ ഇരിക്കൂറിൽ താമസിച്ച ബംഗ്ലാദേശുകാരൻ പിടിയിൽ. സംജിത്ത് കുമാർ (32) ആണ് കുട്ടാവിൽ വെച്ച് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് സി.ഐ: രാജേഷ് ആയോടൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നാല് മാസം മുമ്പാണ് സംജിത്ത് കുമാർ കണ്ണൂർ ജില്ലയിലെത്തിയത്. തുടർന്ന് ഇരിക്കൂറിലേക്ക് വരികയായിരുന്നു. ഇവിടെ ഇയാൾക്ക് പരിചയക്കാരു ണ്ട്. സംജിത്ത് കുമാറിനെ സി.ഐ യുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെത്തിക്കും. അനധികൃതമായി ഇന്ത്യയിലെത്തു ന്നവരെ പാർപ്പിക്കുന്നത് ഇവിടെയാണ്. തുടർന്ന് നാട്ടിലേക്ക് തിരിച്ചയക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും
Bangladeshi citizen arrested in Irikkur for arriving without any documents; 4 months after arriving in Kannur
