(www.panoornews.in)വികസനത്തിന്റെ മറപിടിച്ച് ആയിരങ്ങളുടെ ആശ്രയ കേന്ദ്രമായ തലശ്ശേരിയിലെ മത്സ്യ മാർക്കറ്റ് വെല്ലുവിളിയോടെ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം മത്സ്യ മാർക്കറ്റ് തകർക്കാനും, വർഷങ്ങളായി തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ജോലി നിഷേധിക്കാനുമുള്ള നീക്കത്തിൻ്റെ ഭാഗമാണെന്നും, ഇത് പ്രതിഷേധകരമാണെന്നും യൂത്ത്ലീഗ്.
തലശ്ശേരി എംഎൽഎ യുടെ ഓവർ സ്മാർട്ട് സംശയാസ്പദമാണ്.ഇന്ന് തലായി ഹാർബറിൽ നടത്തിയ പ്രസംഗം സ്പീക്കറുടെ പദവിക്ക് ചേർന്നതല്ല.ചട്ടമ്പിമാരെ അനുകരിച്ച് നടത്തുന്ന വെല്ലുവിളി തൊഴിലാളികളെ പ്രകോപിപ്പിക്കാനെ പറ്റുള്ളൂ.


യഥാർത്ഥ വികസനമാണ് ലക്ഷ്യമിടുന്നതെങ്കിൽ തൊഴിലിടം നഷ്ടപ്പെടുന്നവരുടെ ആശങ്ക അകറ്റുകയാണ് വേണ്ടതെന്ന് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായിയും, ജനറർ സെക്രട്ടറി തഫ്ലിം മാണിയാട്ടും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു..
ഏതാനും മാസം മുൻപും സ്പീക്കർ കടൽ പാലത്ത് നടന്ന ചടങ്ങിൽ വെച്ച് തലശ്ശേരിയിലെ തൊഴിലാളികളെ ഗുണ്ടകളാക്കിയും, വെല്ലുവിളിച്ചും പ്രകോപനം സൃഷ്ടിച്ചത് തലശ്ശേരിക്കാർ മറന്നിട്ടില്ലെന്നത് സ്പീക്കർ മനസ്സിലാക്കേണ്ടതും, അന്ന് രാത്രി മത്സ്യ ലോറിക്ക് മുൻപിൽ കയറി ലോറി തടഞ്ഞതും സ്പീക്കറുടെ പദവിക്ക് ചേർന്നതല്ലെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
തൊഴിൽ നഷ്ടപ്പെടുത്തിയുള്ള വികസനമല്ല തലശ്ശേരി ക്കാവശ്യം.
തലശ്ശേരി ടൗണിനെ തകർക്കാനുള്ള ശ്രമം എം എൽ എ ഉപേക്ഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു
Youth League says Speaker's over-smart move to shift fish market, a center of trust for thousands, to Thala in the name of development is questionable
