ചൊക്ലി:(www.panoornews.in)ഒളവിലം നോർത്ത് യുപി സ്കൂളിന് സമീപത്തായാണ് അപകടം നടന്നത്. വാടക സാധനങ്ങൾ ഇറക്കുന്ന സമയം KL 58 AD 1898 മഹീന്ദ്ര കമ്പനിയുടെ സുപ്രോ ഗുഡ്സ് മിനിലോറി നിർത്തിയിട്ടിരുന്നതിനിടെ ബ്രേക്കിൽ നിന്ന് മാറി താഴോട്ട് നീങ്ങി താഴെ വീട്ടിനു മുന്നിൽ തുണിയലക്കുകയായിരുന്ന കുണ്ടൻ ചാലിൽ ഹൗസിൽ ജാനു (85)വിൻ്റെ മേലേക്ക് പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജാനുവിനെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.


ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി മഹേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.മുൻവശത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായതത്രെ
Mini-lorry loses control and falls in Chokli; woman who was washing clothes dies tragically
