കണ്ണൂർ:(www.panoornews.in)കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട.ബീഹാർ സ്വദേശി രാജ് കുമാറിനെ കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
കമ്മീഷണറുടെ പി വി ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.ഇയാൾ ബീഹാറിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ അംഗമാണ്.


ഇയാൾക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസ് ചാർജ് ചെയ്തു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി പി ഉണ്ണികൃഷ്ണൻ, എം കെ സന്തോഷ്, കെ ഷജിത്ത്, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർ എൻ രജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ വി ഷിബു, സി വി മുഹമ്മദ് ബഷീർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Massive cannabis bust in Kannur; Excise arrests foreign worker with 5 kg of cannabis.
