പാനൂർ :(www.panoornews.in)തൊഴിൽ അന്വേഷകർക്ക് പുതിയ വാതായനങ്ങൾ തുറന്ന് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെൻ്ററും കൂത്തുപറമ്പ് മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ പാനൂർ യു.പി.സ്കൂളിൽ വെച്ച് നടക്കുന്ന നിയുക്തി 2025 മെഗാ തൊഴിൽ മേളക്ക് തുടക്കമായി.
കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ടീച്ചർ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ.ഷീല, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.രാജീവൻ, എൻ.വി.ഷിനിജ, പി.വത്സൻ, കെ.ലത, സെക്കീന തെക്കയിൽ, നഗരസഭാ കൗൺസിലർമാരായ, പി.കെ.പ്രവീൺ, പി.ഉസ്മാൻ , കെ.രത്‌നാകരൻ, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.യൂസഫ്, ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മoത്തിൽ, പാനൂർ യു.പി മാനേജ് മെൻ്റ് പ്രതിനിധി ഇ.സുരേഷ് ബാബു, തലശ്ശേരി എംപ്ലോയ്മെൻറ് ഓഫീസർ ബിജു പറമ്പത്ത് കിഴക്കെയിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ രമേശൻ കുനിയിൽ സ്വാഗതവും ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ (എസ്.ഇ) പി.കെ.അജേഷ് നന്ദിയും പറഞ്ഞു.


തൊഴിൽമേളയിൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്മെൻറ്, ഹോസ്പിറ്റൽ, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ, ചൈനീസ് കുക്ക്, ടെയ്ലറിംഗ്, ധനകാര്യം മറ്റ് സേവന മേഖലകളിൽ നിന്നുമായി 450 ലേറെ ഒഴിവുകളിലായി 25 ഓളം തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വൻ ജനപങ്കാളിത്തമായിരുന്നു.
എസ്.എസ്.എൽ.സി , ബിരുദബിരുദാനന്തരം, ഐ.ടി.ഐ, ബി.ടെക്, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ വിദ്യാഭ്യാസ യോഗ്യരായവർ മേളയിൽ തൊഴിൽ അന്വേഷകരായി എത്തിച്ചേർന്നു.
Huge youth participation in the 2025 mega job fair at Panoor
